സുഹൃത്തുക്കളെ,
വൈറല്‍ പനിയില്‍ തുടങ്ങി ഒടുവില്‍ കരള്‍/ വൃക്ക രോഗികള്‍ വരെ ആയി നമ്മളില്‍ പലരും ദുരിതക്കടലിലാകുന്നതിനു ഒരു കാരണം ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ശരിയായ ശാസ്ത്രീയ അറിവുകളുടെ അഭാവമാണ്. ശാസ്ത്രീയമെന്ന വ്യാജേന ആഗോള തലത്തില്‍ പ്രചരിക്കപ്പെടുന്ന ചില ആരോഗ്യ ശീലങ്ങളാണ് ഇന്നത്തെ ആരോഗ്യ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്. ആരോഗ്യസംബന്ധിയായ സത്യസന്ധമായ ശാസ്ത്രീയ അറിവുകളിലേക്കു വെളിച്ചം വീശുവാന്‍ ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ വളര പ്രാധാന്യമുള്ള ഒന്നാണ് 2018 ഫെബ്രുവരി 24നു, (9:30AM – 5:00PM ) തിരുവനന്തപുരത്തു വച്ച് നടത്തപ്പെടുന്ന ആരോഗ്യ ബോധവത്കരണ പരിപാടി. തികച്ചും വ്യതസ്തമായ പ്രസ്തുത പരിപാടിയിലൂടെ നേടുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കി, നമ്മുടെ ആരോഗ്യത്തിനു ഭീഷണികളായ ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ ഇനിയും അകാല മരണങ്ങളുടെ മണി മുഴക്കാതെ തടയാന്‍ ഒരു പരിധിവരെ കഴിയും എന്ന് ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്. പ്രവേശനം നിയന്ത്രിതമാണ്. അതിനാല്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്തു നിങ്ങളുടെ അവസരം ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുക. ക്ലാസ്സുകള്‍ നയിക്കുന്ന വിദഗ്ദ്ധരും വിഷയങ്ങളും: ഡോ. ശ്രീകുമാര്‍ MBBS; DLO; FACNEM; FINEM; FSAAARMM (Hon.), President,INMA ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം, തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിലും കരള്‍, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ സംരക്ഷണത്തിലും പോഷകങ്ങള്‍ക്കുള്ള പ്രാധാന്യവും ഉപയോഗവും ലളിതമായി വിശദീകരിക്കുന്നത് ഈ വിഷയത്തില്‍ ആന്താരാഷ്ട്ര പഠനാനുഭവമുള്ള ഡോ.ശ്രീകുമാറാണ്. ഡോ. കെ എസ് മനോജ് M.D. (ഹോമിയോപ്പതി). കര്‍ഷകന്റെയും കന്നുകാലി വളര്ത്തുകാരുടെയും കൂടി ആശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന ഹോമിയോപതി(തൃശൂര്‍ Veterinary University, Homeopathy ല്‍ certificate കോഴ്സ് നടത്തുന്നുണ്ട്), നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ എങ്ങിനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് സരസമായി പറഞ്ഞു തരാന്‍ ഡോ. കെ എസ് മനോജ് നമ്മോടോപ്പമുണ്ടാകും. ഡോ.ബിബ വികാസ് Ph.D., പോസ്റ്റ് ഡോക്ടറല്‍ ഫെലോ, R.C.C, Tvm: പാഴ്ചെടിയായി നമ്മള് അവഗണിക്കുന്ന നമുക്ക് ചുറ്റുമുള്ള ചില ചെടികളുടെ ലളിതമായ ഉപയോഗത്തിലൂടെ ഏറ്റവും മാരക രോഗമായ അര്‍ബുദത്തെ നമ്മുടെ ജീവിതത്തിന്റെ സ്വസ്ഥത ഇല്ലാതാക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയും. അതിന്റെ ശാസ്ത്രീയത വിശദീകരിക്കുന്നത് ആ രംഗത്ത് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള യുവ ശാസ്ത്രജ്ഞ ഡോ. ഡോ.ബിബ വികാസ്. ശ്രി.രാജു ജോസഫ് വൈദ്യന്: ആരോഗ്യ ശാസ്ത്രത്തിന്റെ സങ്കീര്ണതകള്ക്കപ്പുറത്തു, നമ്മുടെ സമകാലിക ജീവിത പശ്ചാത്തലത്തില്‍, മുഖ്യധാരാ ചികിത്സയില്‍ പരിഹാരമില്ലാത്തതുള്പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചാല്‍ ഏതു തരത്തിലുള്ള ചികിത്സകളെ ആശ്രയിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം എന്ന് പറഞ്ഞു തരാന്‍, ഒരു ദശാബ്ദത്തിലേറെയായി അനൌപചാരികമായി ഇത്തരം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്ന ശ്രി. രാജു ജോസഫ് വൈദ്യനുമായുള്ള സംവാദം വളരെ വിലപ്പെട്ട ഒരനുഭവമായിരിക്കും. ശ്രി.ജോണ്‍ എ.ജെ., ഡയറക്ടര്‍,ചെറിയാന് ഹോളിസ്റ്റിക് ആന്‍ഡ് വെല്‍നസ്സ് സെന്റെര്, മണര്‍കാട്, കോട്ടയം: ആകാശവാണിയിലൂടെയും(AIR), FM ചാനലുകള്‍ വഴിയും മറ്റും ഹോളിസ്റ്റിക് ചികിത്സയെക്കുറിച്ച് പ്രഭാഷണങ്ങള്‍ ശ്രി. ജോണ്‍ നടത്താറുണ്ട്. നമുക്ക് അല്പം പരിചയക്കുറവുള്ള ഒരു ചികിത്സയാണ് ഓസോണ്‍ തെറാപ്പി. ഒരു പക്ഷെ നാം പല അവസരങ്ങളിലും കാണുന്ന ഒരു കാഴ്ചയാണ് നീണ്ടാകാലമായി ഉണങ്ങാത്ത മുറിവുമായി കഷ്ടപ്പെടുന്ന ചില സഹോദരങ്ങളുടെ ദയനീയാവസ്ഥ. ഇതിനൊരു പരിഹാരമാണ് ഓസോണ്‍ തെറാപ്പി. ഇതുള്‍പ്പെടെ സമഗ്ര ചികിത്സ (Holistic medicne) യുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രി.ജോണില്‍ നിന്ന് നമുക്ക് കൂടുതല്‍ മനസ്സിലാക്കാം. അര്‍ബുദ രോഗ പ്രതിരോധത്തെക്കുറിച്ചുള്ള കൈപ്പുസ്തകം ‘അര്‍ബുദത്തെ മുളയിലേ നുള്ളാം’ ഈ പരിപാടിയില്‍ പങ്കെട്ക്കുന്നവര്ക്ക് സമ്മാനിക്കുന്നതാണ്. സസ്നേഹം ടീം SON: C J വാഹിദ്, പ്രസിഡന്റ്, A രാജഗോപല മേനോന്, ട്രഷറര്‍ & ചീഫ് കോ ഓര്‍ടിനേറ്റര്‍ മൊബ്:94474012985. സലാഹുദീന്‍ എ, സെക്രട്ടറി, 9446361406 . This programme is organized by Servants of Nature(SON), No.17, Anand Nagar, Kudappanakkunnu, Thiruvananthapuram. www.servantsofnature.weebly.com |
*SON New Year Meeting 27th Jan.2019 Guest Sri. Uthaman Vaidyar, Siddha Expert, Tvm.
*Dec 7 to 14- Vaidya Maha Sabha @ Mithranikethan, Tvm Stall by SON. *24th February, 2018: Dr.Linus Pauling Commemoration , Dr.Linus Pauling Memorial Awards 2018, Health Seminar. *25th November, 2017: General Body Meeting. *June 2016 SON Golden Leaf Award for Service to Humanity. *30th Jan 2016 New Year-Special meeting @ Kudappanakunnu. * 28th Nov.2015 3 PM CC meeting @ Kudappanakunnu. * 18th Aug. 2015 Tuesday: Discussion by Medical experts prior to Integrated Cancer Care Medical camp. Participants: Dr.C P Mathew, Dr.CNT Namboothiri, Dr.Abhil Mohan, Sri.Raju Joseph, etc. Venue: YMCA, Kottayam. From 10 AM to 5PM * June 17,18 & 19, 2014: Telecast of Documentary 'L-Gulo Loss & A Wakeup Call' on DD Malayalam channel. |